പാറശാല: ഹരിത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ ആരംഭിച്ച എൽ.ഇ.ഡി പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.11 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരണവും നടന്നു.കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗം സുരജാദേവി,പഞ്ചായത്ത് അംഗങ്ങളായ വി.ടി.സൗമ്യ, പി.മോഹൻകുമാർ,ജി.രമേഷ് കുമാർ,കൊല്ലയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നവനീത്കുമാർ, പ്രിൻസിപ്പൽ സാംരാജ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന 75 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ചെയർപേഴ്സൺ വൈ. ലേഖയെയും ( കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ്),കൺവീനർ സംരാജിനെയും (പ്രിൻപിപ്പൽ, ഗവ.ഐ.ടി.ഐ) തിരഞ്ഞെടുത്തു.