ansaf

കല്ലമ്പലം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ . തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തൻ വീട്ടിൽ അൻസാഫ് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടരന്വേഷണത്തിലാണ് പെൺകുട്ടിയെ രാത്രിയോടെ യുവാവിനൊപ്പം കണ്ടെത്തിയത്. മൊഴിയെടുത്ത ശേഷം പെൺകുട്ടിയെ രക്ഷകർത്താക്കളോടൊപ്പം വിട്ടയച്ചു. പള്ളിക്കൽ സി.ഐ അജി ജി. നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽ കുമാർ, ബിജുമോൻ, പിങ്ക് പൊലീസിലെ വനിതാ എസ്.ഐ അജിത എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.