കോവളം:ഭാരത് പെട്രോൾ കെമിക്കൽസ് സ്വകാര്യവത്കരിക്കുന്നുവെന്നാരോപിച്ച് സി.ഐ.ടി.യു കോവളം ഏര്യാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.കോവളം ജംഗ്ഷനിൽ നടന്ന ധർണ സി.എെ.ടി.യു ജില്ലാ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി ഉത്ഘാടനം ചെയ്തു.സി.എെ.ടി.യു കോവളം ഏര്യാകമ്മിറ്റിയംഗം തിരുവല്ലം ഡി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഏര്യാസെക്രട്ടറി ഏ.ജെ.സുക്കാർണോ,എം.എം.ഇബ്രാഹിം, ഡോ:ഗബ്രിയേൽ,കെ.എസ്.നടേശൻ,അഡ്വ.എൻ.വിജയകുമാർ, മുട്ടക്കാട് ശശി,അഡ്വ.വിനായകൻ നായർ, ആർ.ശശിധരൻ എന്നിവർ സംസാരിച്ചു.