koottayottam

പാറശാല: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഭാരതീയ വിദ്യാപീഠം സ്‌കൂൾ, ആർ.ഇ.സി (റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ), സിസ (സെൻറർ ഫോർ ഇന്നവേഷൻ സയൻസ് ഇൻ സോഷ്യൽ ആക്‌ഷൻ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. ആർ.ഇ.സി മാനേജർ അജിത്ത് ലാൽ, സിസ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ എന്നിവർ ചേർന്ന് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ സിസ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപകൻ പ്രതാപ് റാണ സ്വാഗതം ആശംസിച്ചു.രഞ്ജിത്ത് ലാൽ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. വിദ്യാലയ രക്ഷാധികാരി ടി.ജയചന്ദ്രൻ ഏകതാദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.വിദ്യാലയ സെക്രട്ടറി എ.ഹർഷകുമാർ, ഡെപ്യൂട്ടി പ്രിൻസിപ്പൽ ശ്രീകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.