iffk

തിരുവനന്തപുരം: ഡിസംബർ 6 മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന 24-ാമത് രാജ്യാന്തര ചലച്ചിത്രമേള വിജയിപ്പിക്കുന്നതിനായി 6ന് വൈകിട്ട് 6 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടക്കുന്ന സംഘാടക സമിതി രൂപീകരണയോഗം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറുമായ കമൽ അദ്ധ്യക്ഷത വഹിക്കും. അക്കാഡമി സെക്രട്ടറിയും ഫെസ്റ്റിവൽ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ മഹേഷ് പഞ്ചു സംഘാടകസമിതി പാനൽ അവതരണം നടത്തും. വൈസ് ചെയർപേഴ്‌സണും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാപോൾ 24-ാമത് ഐ.എഫ്.എഫ്.കെയെക്കുറിച്ച് വിശദീകരിക്കും. ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.