തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആശുപത്രി വിട്ടു. ഒരാഴ്ചയായി തിരുവനന്തപുരം ശ്രീചിത്ര ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ച കഴിഞ്ഞാണ് കവടിയാറിലെ ഔദ്യോഗിക വസതിയിലെത്തിയത്. നെഞ്ചിലെ കഫക്കെട്ട് പൂർണമായും മാറുന്നതുവരെ സന്ദർശകരെ ഒഴിവാക്കണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നുമാണ് ഡോക്ടർമാരുടെ നിർദ്ദേശം. യാത്രയും പാടില്ല. മൂന്നാഴ്ചത്തെ പൂർണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ശ്രീചിത്രയിലെ ന്യൂറോ വിദഗ്ദ്ധരടങ്ങുന്ന സംഘമാണ് വി.എസിനെ ചികിത്സിച്ചത്.