ചിറയിൻകീഴ്: കയർ സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ, ശമ്പള പരിഷ്‌കരണം എന്നിവ അനന്തമായി നീളുന്നതിലും കൂലി വർദ്ധനവ് നടപ്പാക്കിയിട്ടും കയർവില വർദ്ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും കേരള കയർ കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സർക്കാർ പരിപാടികൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.