ചിറയിൻകീഴ്: ചിറയിൻകീഴ് പോസ്റ്റ് ഓഫീസിന് സമീപം ചക്കമത്ത് ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ ദേവപ്രശ്‌നം 9ന് രാവിലെ 10.45ന് നടക്കും. ചടങ്ങുകൾക്ക് ജ്യോതിഷ പണ്ഡിതൻ നാരായണ ഇല്ലം വെമ്പായം കൊഞ്ചിറ ഷിബു നാരായണൻ ജ്യോത്സ്യർ മുഖ്യകാർമ്മികത്വം വഹിക്കും.