പാറശാല: മത്സ്യബന്ധനത്തിന് പോയ പൊഴിയൂർ സ്വദേശികളുൾപ്പെട്ട 10 അംഗ സംഘം ലക്ഷദീപിൽ അകപ്പെട്ടു. ശക്തമായ കാറ്റിൽ ബോട്ട് തകർന്നതോടെയാണ് ഇവർ ലക്ഷദ്വീപിന് സമീപത്തെ കൽപേനി ദ്വീപിൽ അഭയം തേടിയത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇവരുടെ സന്ദേശം ലഭിച്ചതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 13ന് മുനമ്പത്ത് നിന്നും അത്ഭുതമാതാ എന്ന ബോട്ടിൽ യാത്ര തിരിച്ചവരാണ് ഇവർ. അലക്‌സാണ്ടർ, സെൽവരാജ്, ശബിരിയാർ, ഗോവിന്ദൻ, കണ്ണദാസൻ, മേരിയപ്പൻ, മേരി വിൻസെന്റ്, മൊസെ, വാസു, കുമാര രാജ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. സെൽവരാജ്, അലക്‌സാണ്ടർ, ശബിരിയാർ എന്നിവർ പൊഴിയൂർ സ്വദേശികളും മറ്റ് ഏഴുപേർ തമിഴ്‌നാട് സ്വദേശികളുമാണ്.