തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടാൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു. നെട്ടയത്ത് നടന്ന പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻകൂട്ടി ആസൂത്രണം ചെയ്‌തതുപ്രകാരം പുറത്തു നിന്നെത്തിയ സായുധരായ ആർ.എസ്.എസുകാരാണ് ഡി.വൈ.എഫ്.ഐ നേതാക്കളെ വധിക്കാൻ ശ്രമിച്ചതെന്നും റഹീം ആരോപിച്ചു. ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, ട്രഷറർ വി. അനൂപ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിജുഖാൻ, കവിത, സംസ്ഥാന കമ്മിറ്റി അംഗം അൻസാരി എന്നിവർ സംസാരിച്ചു.