വെള്ളനാട്:വെള്ളനാട് ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിൽ പുതുതായി നിർമിച്ച രണ്ടാം നിലയുടെയും ആഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ടി.ബാലചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി എം.സുകുമാരൻ നായർ,മേഖലാ കൺവീനർ ടി.ശ്രീകുമാരൻ നായർ,ബി.പ്രഭാകരൻ നായർ,ആർ.ചന്ദ്രശേഖരൻ നായർ,ഡി.മോഹനൻ നായർ,കെ.ദിവാകരൻ നായർ,സി.ശശാങ്കൻ നായർ,ബി.ചന്ദ്രശേഖരൻ നായർ,കരയോഗം സെക്രട്ടറി ആർ.വിജയകുമാരൻ നായർ,ട്രഷറർ എം.എസ് ഉദയകുമാർ,കെ.ബാലകൃഷ്ണൻ നായർ,ഡി.ബ്രഹ്മദേവൻ നായർ,എസ്.ഇന്ദുലേഖ എന്നിവർ സംസാരിച്ചു.ഡോ.എൽ.ആർ.മധുജൻ,കരയോഗം മുൻ പ്രസിഡന്റുമാരായിരുന്ന എസ്.പരമേശ്വരൻ നായർ,സി.ശശിധരൻ നായർ,ആർ.വിജയ കുമാരൻ നായർ, ജി.വേലപ്പൻ നായർ,കെ.ജി.രവീന്ദ്രൻ നായർ,മേഖലാ കൺവീനർമാരായിരുന്ന പ്രൊഫ.ദേശികം രഘുനാഥൻ നായർ,വി.അനിൽകുമാർ എന്നിവരെ ആദരിച്ചു.