bhavana

കാട്ടാക്കട:കേന്ദ്ര സാഹിത്യ അക്കാദമിയും പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കഥകൾ പൂക്കും കവിതകാലം സർഗ സായാഹ്നം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ.എൻ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.നെഹ് റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓഡിനേറ്റർ കെ.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര ഗാന രചിതാവ് ചുനക്കരരാമൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി.കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എൽ.വി.ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി.ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ ആർട്സ് കൺവീനർ രാജേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.പത്ര പ്രവർത്തകനും എഴുത്തു കാരനുമായ രാജീവ് ഗോപാലകൃഷ്ണൻ സാഹിത്യകാരൻമാരായ സാബു കേട്ടുക്കൽ,വിജയ് കരുൺ,അഖിലൻ ചെറു കോട്,ദുഷ്യന്തൻ കുച്ചപ്പുറം,ബി.എൻ റോയി,ചേനാട് രാജേന്ദ്രൻ,കുന്നനാട് സുധാകരൻ,ആരതി കോട്ടൂർ ടി.എൻ.മുരുകൻ പൂഴനാട് തുടങ്ങിയവർ ചർച്ചകളും കഥയും കവിതകളുമായി സർഗ സംവാദത്തിൽ പങ്കു ചേർന്നു.