gk

1. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?

ബെനിറ്റോ മുസോളിനി

2. ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

മഹാനദി (ഒഡിഷ)

3. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?

അഭിനവ് ബിന്ദ്ര

4. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?

നീലഗിരി

5. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്‌‌‌‌മാൻ

6. മഗധയിലെ നന്ദരാജവംശത്തിന്റെ സ്ഥാപകൻ

മഹാപത്മനന്ദൻ

7. ഗോൾഡൻ ഗ്ളോബ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?‌

സിനിമ ആൻഡ് ടെലിവിഷൻ

8. 'ഞാനാണ് രാഷ്ട്രം ' എന്ന് പ്രഖ്യാപിച്ച ചക്രവർത്തി?

ലൂയി പതിനാലാമൻ

9. ഞെരളത്ത് രാമപ്പൊതുവാൾ ഏത് സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സോപാന സംഗീതം

10. കൊൽക്കത്തയിലെ ഡം ഡം വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ പേര്?

നേതാജി സുഭാഷ്‌ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം

11. 1984ലെ ഭോപ്പാൽ വാതക ദുരന്തവുമായി ബന്ധപ്പെട്ട കമ്പനി?

യൂണിയൻ കാർബൈഡ്

12. 'തഹ്‌രിർ സ്ക്വയർ ' ഏതു രാജ്യത്താണ്?

ഈജിപ്ത്

13.'ഏകദൈവ വിശ്വാസികൾക്കൊരു സമ്മാനം ' എന്ന കൃതി രചിച്ചത്?

രാജാറാംമോഹൻറോയ്

14. തോമസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്‌മിന്റൺ

15. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ?

മിഗുൽ ഡയസ് കാനൽ

16. ഭരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുകൾ ചക്രവർത്തി?

ഹുമയൂൺ

17. മാസ്റ്റർ ദ എന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ വിപ്ളവകാരി ?

സൂര്യസെൻ

18. 1931 മാർച്ച് 23ന് ലാഹോർ ജയിലിൽ വച്ച് ഭഗത്‌സിംഗിനോടൊപ്പം തൂക്കിലേറ്റപ്പെട്ട രണ്ട് വിപ്ളവകാരികൾ?

രാജ്‌ഗുരു, സുഖ്ദേവ്

19. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി?

ബൽദേവ് സിംഗ്

20. 'ദക്ഷിണേന്ത്യയുടെ സിംഹം" എന്നറിയപ്പെടുന്നത്?

സി. വിജയരാഘവചാര്യർ.