നെയ്യാറ്റിൻകര: സി.ഐ.ടി.യു ജില്ലാ സമ്മേളനം ഇന്ന് മുതൽ 9 വരെ നെയ്യാറ്റിൻകരയിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാട് എന്ന വിഷയത്തിൽ അക്ഷയ കോംപ്ലക്‌സിൽ നടക്കുന്ന സെമിനാർ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി, വി.ആർ. പ്രതാപൻ, മീനാങ്കൽ കുമാർ, സി. ജയൻബാബു, പി.കെ. രാജ്മോഹൻ എന്നിവർ സംസാരിക്കും. നാളെ മാരായമുട്ടത്ത് നിന്നു ദീപശിഖാറാലി ആരംഭിക്കും. 8, 9 തീയതികളിൽ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യും. എളമരം കരീം എം.പി, ആനത്തലവട്ടം ആനന്ദൻ, വി. ശിവൻകുട്ടി, കെ.ഒ. ഹബീബ്, കാട്ടാക്കട ശശി, കെ.ജെ. തോമസ്, എസ്. ശർമ്മ തുടങ്ങിയവർ പങ്കെടുക്കും. 496 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വി. ശിവൻകുട്ടി, ജയൻബാബു, വി. കേശവൻകുട്ടി, കെ.കെ. ഷിബു, വി. രാജേന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.