bbb

നെയ്യാറ്റിൻകര: കേരള പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. താലൂക്ക് പ്രസിഡന്റ് സി. പുഷ്‌കരൻ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു, കൗൺസിലർമാരായ ബി. ഹരികുമാർ‌, ഗ്രാമം പ്രവീൺ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വേണുഗോപാൽ, രാധാകൃഷ്ണൻനായർ, സുധാകരൻ, ചന്ദ്രബാബു, അജിത എന്നിവർ പങ്കെടുത്തു.