മെൽബൺ: വയസ് അറുപതായി. പക്ഷേ, കട്ടഫിഗറാണ്. കണ്ടാൽ മുപ്പതിനപ്പുറം തോന്നില്ല. മെൽബൺസ്വദേശി ലെസ്‌ലി മാക്‌വെല്ലിന്റെ ചിത്രം കണ്ട് യുവതിയാണെന്ന് തെറ്റിദ്ധരിച്ച് മുട്ടിനോക്കിയ പുരുഷ കേസരികൾ ഒരുപാടുണ്ട്. കാര്യങ്ങൾ മനസിലായപ്പോൾ മാപ്പുപഞ്ഞ് തടിയൂരി.
കഴിഞ്ഞയാഴ്ച ലെസ്‌ലി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത ചില ചിത്രങ്ങളാണ് പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്. ബിക്കിനി ധരിച്ച് മാരക ഫിഗറിലുള്ള ചിത്രങ്ങൾ നിമിഷനേരംകൊണ്ട് വൈറലായി. ഇൗ ചിത്രങ്ങൾ കണ്ടാണ് യുവാക്കൾ പലരും തെറ്റിദ്ധരിച്ചത്.കടുത്ത വ്യായാമമുറകളും ഡയറ്റുമാണ് ഇൗ അടിപൊളി ഫിഗറിനുപിന്നിൽ.
നാൽപ്പതുവയസുവരെ അയ്യോപാവമായിരുന്നു ലെസ്‌ലി. ഒരുദിവസം ടി.വിയിൽ ശരീരസൗന്ദര്യ മത്സരം കണ്ടതോടെയാണ് തനിക്കും ഇതുപോലെ ആയാലെന്തെന്ന മോഹമുദിച്ചത്. അന്നുമുതൽ അതിനുവേണ്ടിയുള്ള കഠിന പരിശ്രമം തുടങ്ങി. നാൽപ്പതുവയസായിരുന്നു അപ്പോൾ. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ഇരുപതുവർഷത്തിനിടെ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത ലെസ്‌ലിക്ക് മുപ്പതോളം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
കഠിന പരിശ്രമവും ഡയറ്റുമൊക്കെയുണ്ടെങ്കിലും ശരീസൗന്ദര്യം നിലനിറുത്താനും ലെസ്‌ലിയുടെ മാത്രം ചില സീക്രട്ടുകളുണ്ട്. പക്ഷേ, അതങ്ങനെ എല്ലാവർക്കും പറഞ്ഞുകൊടുക്കില്ല. ഇൗ സീക്രട്ട് അറിയാൻ വേണ്ടിമാത്രം സമീപിക്കുന്നവരും നിരവധിയാണ്.
മസിലുള്ള സ്ത്രീകളെ ആണുങ്ങൾക്ക് ഇഷ്ടമാകുമാേ എന്ന പേടിയിലാണ് പെൺകുട്ടികളിൽ കൂടുതലും ശരീരസൗന്ദര്യ രംഗത്തേക്ക് കടന്നുവരാത്തതെന്നാണ് ലെസ്‌ലി പറയുന്നത്. എന്നാൽ ഇത് വെറും തെറ്റിദ്ദാരണയാണെന്ന് പറയുന്ന അവർ ഇക്കാര്യം തെളിയിക്കാൻ സ്വന്തംഅനുഭവം തന്നെയാണ് എടുത്തുകാട്ടുന്നത്.
സംഗതിയൊക്കെ കൊള്ളാമെങ്കിലും ഇപ്പോഴത്തെ ഫോട്ടോഷൂട്ടിലെ വേഷം ഇത്തിരി കടുത്തുപോയെന്നാണ് ലെസ്‌ലിയുടെ ആരാധകരുടെ അഭിപ്രായം.