കല്ലമ്പലം:തോട്ടക്കാട് എം.ജി.യു.പി.എസിലെ പച്ചത്തുരുത്ത് പദ്ധതി ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കരവാരം പഞ്ചായത്ത് പ്രസിഡന്റ് ദീപ.ഐ.എസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ആർ.രാജീവ് മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,മധുസൂദനക്കുറുപ്പ്,വിലാസിനി,പ്രസന്ന,മാനേജർ സുരേഷ് എന്നിവർ പങ്കെടുത്തു.