ep-jayarajan
jayarajan

തിരുവനന്തപുരം : കരിങ്കൽ ക്ഷാമം കാരണം ഈ വർഷം ജനുവരി മുതൽ ഇതുവരെ 223കരിങ്കൽ ക്വാറികൾക്ക് ഖനനാനുമതി നൽകിയതായി മന്ത്രി ഇ.പി.ജയരാജൻ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞവർഷം അവസാനംവരെ 723ക്വാറികൾക്ക് ഖനനാനുമതി ഉണ്ടായിരുന്നു. പ്രളയം,ഉരുൾപൊട്ടൽ എന്നിവ കാരണം ഇതിൽ നിരവധി ക്വാറികളുടെ പ്രവർത്തനം നിറുത്തിവെച്ചു. കരിങ്കൽ ഖനനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലാണ്. ഈ വർഷത്തെ ശക്തമായ മഴയിൽ ഉരുൽ പൊട്ടൽ,മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ പരിശോധിച്ച് ജനവാസ യോഗ്യമാണോ എന്ന് കണ്ടെത്തി ശുപാർശ നൽകാൻ മൈനിംഗ് ആൻഡ് ജിയോളജി, ഭൂജലവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപെടുത്തി 50സംഘങ്ങളെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.