തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കേരള എൻ.ജി.ഒ സെന്റർ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് 24 മണിക്കൂർ നിരാഹാരസമരം 22, 23 തീയതികളിൽ നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, ബിന്ദുലാൽ ചിറമേൽ, വട്ടിയൂർക്കാവ് രാജൻ, സജിപിള്ള, ബിനു ചന്ദ്രശേഖർ, ഷാജിമോൻ, ശിവരാജൻ, ജോഷി, റസാദ്, ശ്രീജിത്ത് ശങ്കർ എന്നിവർ സംസാരിച്ചു.