kalolsavam

മുടപുരം:മംഗലപുരം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി വർണശലഭങ്ങൾ 2019 എന്നപേരിൽ സംഘടിപ്പിച്ച കലോത്സവം സമാപിച്ചു.തോന്നയ്ക്കൽ ഇൻഡോർ സ്റ്റാഡിയത്തിലാണ് കലാ-കായിക മത്സരം നടന്നത്. സമാപനസമ്മേളനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗം ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് വേങ്ങോട് മധു വിജയികൾക്ക് സമ്മാന വിതരണം നടത്തി.ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ജയ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.അജികുമാർ,എസ്. സുധീഷ് ലാൽ,എം.എസ്.ഉദയകുമാരി,എസ്.ആർ.കവിത,ലളിതാംബിക,സി.പി.സിന്ധു,ഐ .സി.ഡി.എസ് സൂപ്പർവൈസർമാരായ ബിന്ദു കുമാരി എൽ.വി,കുമാരി കല എന്നിവർ പങ്കെടുത്തു.