തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'നൈതികം' പരിശീലനത്തിന്റെ ബാലരാമപുരം ഉപജില്ലയിലെ പരിപാടിക്ക് തുടക്കമായി.
എസ്.എസ്.കെ. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്.ജി. അനീഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ റെനി.ജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അമൃതകുമാരി, ബി.ആർ.സി ട്രെയിനർമാരായ നന്ദകുമാർ, പ്രഭ. കെ.ജി, ബിജു. കെ.എസ് എന്നിവർ സംസാരിച്ചു. പൊളിറ്റിക്കൽ സയൻസ് അദ്ധ്യപകനായ പ്രവീൺകുമാർ പരിശീലനത്തിന് നേതൃത്വം നൽകി.
ബാലരാമപുരം ഉപജില്ലയിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾ ഉൾപ്പെടുന്ന 25 വിദ്യാലയത്തിലെ അദ്ധ്യാപകർക്കാണ് ആദ്യഘട്ട പരിശീലനം നൽകിയത്.