വെഞ്ഞാറമൂട്:പുല്ലമ്പാറ പേര് മല മുസ്ലിം ജമാഅത്തിന്റെ പുനർനിർമ്മിച്ച പള്ളിയുടെ ഉദ്ഘാടനം 7ന് വൈകിട്ട് 4.30ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അസൈദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും.ജമാത്ത് പ്രസിഡന്റ് അഡ്വ.എ.എം.ബഷീർ തേമ്പാക്കാല അദ്ധ്യക്ഷത വഹിക്കും.ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ഇനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി മുഖ്യ പ്രഭാഷണം നടത്തും.അടൂർ പ്രകാശ് എം.പി,ഡി.കെ.മുരളി എം.എൽ.എ,തലേക്കുന്നിൽ ബഷീർ,ഡോ.അലക്സാണ്ടർ ജേക്കബ്,ശ്രീകണ്ഠൻ നായർ, പേരുമല മുസ്ലിം ജമാ അത്ത് ഇമാം അഷ്റഫ് മൗലവി,ബഷീർ ഫൈസി,ആനക്കുഴി റഷീദ്,ജമാത്ത് സെക്രട്ടറി ഇ.അബ്ദുൽ അസീസ്,നെടുങ്കാട് ബഷീർ എന്നിവർ സംസാരിക്കും.8,9,10 തീയതികളിൽ വൈകിട്ട് 7ന് ദീനി വിജ്ഞാന സദസ് നടക്കും.