കിളിമാനൂർ: കാൽനട പോലും ദുസഹമായ കാരേറ്റ് - കല്ലറ റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.എം.എൽ.എ.എൽദോസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്ത ധർണയിൽ ഹസൻ പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു.ഇ.ഷംസുദീൻ,പി.എസ്.പ്രശാന്ത്,ആനാട് ജയൻ,പവിത്ര കുമാർ ,എം.എം.ഷാഫി,പാങ്ങോട് വിജയൻ,ബിനു, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീത,സതി തിലകൻ,നിസാമുദീൻ എന്നിവർ പങ്കെടുത്തു.