കിളിമാനൂർ: ഐ.എൻ.ടി.യു.സി ആറ്റിങ്ങൽ റീജിയണൽ സമ്മേളനം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്‌തു. റീജിയണൽ പ്രസിഡന്റ് ശ്യാംനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.പി.സി.സി അംഗം എൻ. സുദർശൻ, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ എ. ഷിഹാബുദീൻ, ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ഗംഗാധര തിലകൻ, ആറ്റിങ്ങൽ അംബിരാജ്, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ജോണി, ജ്യോതികുമാർ, മുരളി, ഹരികൃഷ്‌ണൻ, നിസാം, അഹമ്മദ് കബീർ, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.