ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ കേരളോത്സവവും കായികോത്സവവും 10,​11,​12,​13 തീയതികളിൽ നടക്കും. 15 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സമാപന സമ്മേളനവും സമ്മാനദാനവും 13ന് വൈകിട്ട് 3ന് നടക്കും. മത്സരക്രമം ചുവടെ. നവംബർ 10ന് കലാമത്സരം രാവിലെ 9 മുതൽ പഞ്ചായത്ത് കോൺഫറൻസ് ഹാൾ,​ 11ന് രാവിലെ 10 മുതൽ ഷട്ടിൽ മത്സരം എവർഗ്രീൻ ഇൻഡോർ സ്റ്റേഡിയത്തിൽ,​ ഉച്ചക്ക് രണ്ട് മുതൽ കബഡി മത്സരം മലയാള വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ,​ 3 മുതൽ വോളിബോൾ മത്സരങ്ങൾ മലയാള വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ,​ 12 ന് രാവിലെ 10 മുതൽ ക്രിക്കറ്റ് മത്സരം, നാല് മുതൽ വടംവലി മംഗലത്തുകോണം എസ്.എൻ.ഡി.പി സ്റ്റേഡിയത്തിൽ,​ 13 ന് രാവിലെ 8 മുതൽ അത്‌ലറ്റിക് മത്സരങ്ങൾ കോട്ടുകാൽക്കോണം സ്കൂൾ ഗ്രൗണ്ടിൽ,​ 8 മുതൽ ഫുട്ബാൾ മത്സരങ്ങൾ മംഗലത്തുകോണം എസ്.എൻ.ഡി.പി സ്റ്റേഡിയത്തിൽ.