ബാലരാമപുരം: കെ.എൽ.സി.എ കാട്ടാക്കട സോണലിന്റെ മുൻ പ്രസിഡന്റ് വി.ജെ. സലോമിന്റെ പേരിൽ കെ.എൽ.സി.എ ബാലരാമപുരം സമിതി സ്കോളർഷിപ്പ് നൽകുന്നു. ഫെറോനയിലെ പത്താംക്ലാസ്, പ്ലസ് വൺ, ​​പ്ലസ് ടു വിദ്യാർത്ഥികൾക്കായി സലോമൻ മെമ്മോറിയൽ സ്കോളർഷിപ്പ് പരീക്ഷ നടന്നു. വിവിധ യൂണിറ്റിൽ നിന്നും 50ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന പതിനൊന്ന് കുട്ടികളിൽ നിർദ്ധനയായ ഒരു കുട്ടിയെ ദത്തെടുക്കുമെന്നും പഠനച്ചെലവുകൾക്കായി 10000 രൂപ സ്കോളർഷിപ്പ് നൽകുമെന്നും 10 കുട്ടികൾക്ക് 500 രൂപ വീതം സ്കോളർഷിപ്പായി നൽകുമെന്നും സോണൽ പ്രസിഡന്റ് എൻ.വി. വികാസ് കുമാർ അറിയിച്ചു. പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും കെ.എൽ.സി.എ യൂണിറ്റുകൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.