sharan

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ തക്കലയിൽ മോട്ടോർ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു .കൂടെ യുണ്ടായിരുന്ന വിദ്യാർത്ഥി ഗുരുതരമായി ആശുപത്രിയിൽ .തക്കല കോഴിപ്പോർവിള ചന്ദ്രകുമാറിന്റെ മകൻ ശരൺ(15 )ആണ് മരിച്ചത്. മാധവപ്രസാദിന്റെ മകൻ കാർത്തിക് (15) ആശുപത്രിയിലായി .ഇന്നലെ രാവിലെയായിരുന്നു സംഭവം.ശരണും കാർത്തിക്കും സ്കൂളിലേക്കു പോവുകയായിരുന്നു.ബൈക്ക് ഓടിച്ചത് ശരണാണ് .കാർത്തിക്കിന്റെ അച്ഛന്റേതാണ് ബൈക്ക്. പരുത്തിക്കാട്ടെത്തിയപ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ശരൺ സംഭവ സ്ഥലത്തുവച്ചേ മരിച്ചു.തലയ്ക്കു പരിക്കേറ്റ കാർത്തിക്കിനെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.