thakarnna-veetil-babiyum-

കല്ലമ്പലം: കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത കാറ്റിലും മഴയിലും നിർദ്ധന കുടുംബത്തിന്റെ വീട് പൂർണമായി തകർന്നു. ഇതോടെ അമ്മയും മകളുമടങ്ങുന്ന കുടുംബം പെരുവഴിയിലായി. നഗരൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽപ്പെടുന്ന വട്ടക്കൈത കരിമ്പാലോട് വിളയിൽ വീട്ടിൽ ബേബിയും ബിരുദ വിദ്യാർത്ഥിയായ മകളും താമസിക്കുന്ന ഓടുമേഞ്ഞ വീടാണ് തകർന്നത്. മേൽക്കൂരയും ഭിത്തിയും ക്ഷയിച്ച വീടിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷത്തെ മഴയിൽ തകർന്നിരുന്നു. പഞ്ചായത്തിൽ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. ബി.പി.എൽ കാർഡിനുടമയായ ഇവരുടെ രണ്ടു മുറി വീടിന്റെ ബാക്കി ഭാഗം കൂടി തകർന്നതോടെ എന്തുചെയ്യണമെന്ന് അറിയാതെ വലയുകയാണ് ഇവർ.