കിളിമാനൂർ:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കന്യാകുളങ്ങര എൽ.പി.എസിന് ലഭിച്ച 96 ലക്ഷം രൂപ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് എം.എൽ.എ സി.ദിവാകരൻ നിർവഹിച്ചു.വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എയുടെ സഹായത്താൽ സ്ഥാപിച്ച സി.സി.ടി.വി സ്റ്റാഫ് കൗൺസിൽ നിർമ്മിച്ച തിയേറ്റർ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്.ജവാദ്. നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് പെരുംകൂർ നുജും സ്വാഗതം പറഞ്ഞു.കണിയാപുരം സബ് ജില്ലാ ശാസ്ത്രമേളയിൽ സമ്മാനം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനം തേക്കട അനിൽ നിർവഹിച്ചു.എച്ച്.എം.വിമല നന്ദി പറഞ്ഞു.