ബാലരാമപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി നടപ്പിലാക്കുന്ന സർഗ്ഗവായന സമ്പൂർണവായന പദ്ധതിക്ക് പള്ളിച്ചലിൽ തുടക്കം. ജില്ലയിൽ അഞ്ച് ലക്ഷം വിദ്യാർത്ഥികൾക്കായി ക്ലാസ് ലൈബ്രറി സ്ഥാപിക്കുകയാണ് ലക്ഷ്യം. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്ന പുസ്തകങ്ങൾ സ്കൂളുകൾക്ക് നൽകി വായനാശീലം വളർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പള്ളിച്ചൽ പഞ്ചായത്ത് തല ഗ്രന്ഥശാല നേതൃസമിതി ശേഖരിച്ച പുസ്തകങ്ങൾ നരുവാമൂട് എസ്.ആർ.എസ്.യു.പി എസിന് നൽകി പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. മഹേഷ് കുമാർ, എസ്.ആർ.എസ്.യു.പി.എസ് മാനേജർ കുമരേശൻ, ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ നടുക്കാട് രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം സ്മിത, ഹെഡ്മിസ്ട്രസ് ശാന്തി ചന്ദ്ര, അബ്ദുള്ള കുഞ്ഞ്, ബി.ആർ.സി കോർഡിനേറ്റർ ലതകുമാരി എന്നിവർ പങ്കെടുത്തു.