ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല സമ്പൂർണ ഹൈടെക്ക് പ്രഖ്യാപനവും, സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനവും ഉല്ലാസ ഗണിത കിറ്റ് വിതരണവും നടന്നു.ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി ഗണിതക്കിറ്റ് വിതരണം ചെയ്തു. ഡയറ്റ് സ്കൂൾ പ്രിൻസിപ്പൽ വി. ഗോപകുമാർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്. ജവാദ്, എസ്.എസ്.കെ ഇൻചാർജ് ജില്ലാ പ്രോജക്ട് ഓഫീസർ ടി.എൽ. രശ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. സുനിത, പി.ടി.എ പ്രസിഡന്റ് എം. ഇയാസ്, ഹെഡ്മാസ്റ്റർ വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.