തിരുവനന്തപുരം: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്ന് ടാഗോർ തിയേറ്ററിൽ തുടങ്ങും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷനാകും. നാളെ രാവിലെ 9ന് നടക്കുന്ന സാഹിത്യസമ്മേളനം കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രൻ അദ്ധ്യക്ഷനാകും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളിൽ സുനിൽ പി. ഇളയിടം,​ ഡോ. സെബാസ്റ്റ്യൻ പോൾ,​ പി. ഹരീന്ദ്രനാഥ് എന്നിവർ പ്രഭാഷണം നടത്തും. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ,​ മന്ത്രിമാരായ സി. രവീന്ദ്രനാഥ്,​ കടകംപള്ളി സുരേന്ദ്രൻ,​ ഡോ.ടി.എം. തോമസ് ഐസക്ക്,​ കെ. രാജു,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ എം.എൽ.എമാരായ വി.എസ്. ശിവകുമാർ, സി. ദിവാകരൻ,​ ​ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്,​ പിരപ്പൻകോട് മുരളി,​ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം,​ ഡോ.കെ.എസ്. രവികുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ.കെ വി. കുഞ്ഞികൃഷ്ണൻ,​ സെക്രട്ടറി പി. അപ്പുക്കുട്ടൻ, ജോയിന്റ് സെക്രട്ടറി എൻ.എസ്. വിനോദ്, കൺവീനർ പി.കെ. രാജ്‌മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.