nov05c

ആറ്റിങ്ങൽ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ പ്രതികരിക്കണമെന്ന് അടൂർപ്രകാശ് എം.പി പറഞ്ഞു. തൊപ്പിചന്ത കല്ലൂർക്കോണം സന്തോഷ് ടവറിൽ നടന്ന ഐ.എൻ.ടി.യു.സി തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രിക സതീശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളെ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത് കുമാർ ആദരിച്ചു. തൊഴിലാളികൾക്കുള്ള ക്ഷേമനിധി കാർഡ് വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി പി. സൊണാൾജ് നിർവഹിച്ചു. ജെ. ശശി,​ മണനാക്ക് ഷിഹാബുദ്ദീൻ,​ കെ.എസ്. ശ്രീരഞ്ജൻ, വി.കെ. ശശിധരൻ,​ ജി. വിജയധരൻ,​ ശാസ്‌തവട്ടം രാജേന്ദ്രൻ,​ കടയ്ക്കാവൂർ അശോകൻ,​ യു. പ്രകാശ്,​ വക്കം താഹ എന്നിവർ സംസാരിച്ചു.