protest

ചിറയിൻകീഴ്: വാളയാറിലെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സോദരിമാർക്ക് നീതി നൽകണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനായി കുടുംബം നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പെരുങ്ങുഴി മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച അഗ്നിപ്രതിജ്ഞയിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. പ്രതിഷേധ കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ അഴൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഴൂർ വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോൺഗ്രസ് നേതാക്കളായ വി.കെ. ശശിധരൻ, കെ. ഓമന, ജി. സുരേന്ദ്രൻ, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, മാടൻവിള നൗഷാദ്, എസ്. മധു, എം. ഷാബുജാൻ, അഖിൽ അഴൂർ, അഴൂർ രാജു, പി. ബിജി, പി. ഷീജ, ബബിത മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.