വർക്കല: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനികൾക്കായി നടന്ന മലയാളിമങ്ക മത്സരത്തിൽ കൃഷ്‌ണസുരേഷ് മലയാളിമങ്ക കിരീടം നേടി. ആമിയ ഷാനവാസ് ഫസ്റ്റ് റണ്ണറപ്പും ഷഹനാസ് എസ് സെക്കൻഡ് റണ്ണറപ്പുമായി. അദ്ധ്യാപകരായ കൃഷ്‌ണ, അംബിക, നിർമ്മൽ എന്നിവരായിരുന്നു വിധികർത്താക്കൾ. അദ്ധ്യാപിക അമ്പിളി കേരളപ്പിറവി സന്ദേശം നൽകി. സംഗീതാദ്ധ്യാപിക മഞ്ജുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കേരളഗാനം ആലപിച്ചു. നക്ഷത്ര. എസ് പ്രശ്നോത്തരി അവതരിപ്പിച്ചു. ചുവർപത്രിക മത്സരവും നടന്നു. നിധി. എസ്. ലാൽ, ഐശ്വര്യ. എസ് എന്നിവർ സംസാരിച്ചു. വിജയികളെ പ്രിൻസിപ്പൽ ലറീസാകുട്ടപ്പൻ അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ സോജ. ഡി സമ്മാനദാനം നിർവഹിച്ചു.