വർക്കല: വർക്കല നഗരസഭ കരുനിലക്കോട് വാർഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ പൊയ്ക ഡബ്ലിയു എൽ.പി.എസിലെയും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെയും തരിശുഭൂമികളിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സൃഷ്ടിച്ച പച്ചത്തുരുത്ത് എന്ന ചെറുവനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സ്കൂൾ അങ്കണത്തിൽ ഹരിതകേരള മിഷൻ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ എസ്. അനിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷിജിമോൾ, ഉണ്ണികൃഷ്ണനായർ, പ്രകാശ്, ലതികാസത്യൻ, ഗീതാഹേമചന്ദ്രൻ, ജില്ലാമിഷൻ കോ-ഓർഡിനേറ്റർ സി. ഹുമയൂൺ, ടെക്നിക്കൽ ഓഫീസർ ഹരിപ്രീയ എന്നിവർ സംസാരിക്കും. വാർഡ് കൗൺസിലർ എസ്. സജിത്ത്റോയ് സ്വാഗതവും ഹെഡ്മിസ്ട്രസ് രേവമ്മ നന്ദിയും പറയും.