ആറ്റിങ്ങൽ: ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ മാതൃഭാഷാ ദിനാചരണത്തിൽ മാതൃഭാഷ എന്റെ ആത്മാഭിമാനം എന്ന വിഷയത്തെക്കുറിച്ച് ഡോ.എസ്.ഭാസിരാജ് മുഖ്യ പ്രഭാഷണം നടത്തി.കാവ്യാർച്ചനയിൽ വിജയൻ പാലാഴി,പകൽക്കുറി വിശ്വൻ,ഉമാ തൃതീപ്,സിദ്ദിഖ് സുബൈർ,ദിവ്യ.പി.നായർ,അനിൽകുമാർ പൂതക്കുഴി, ഗോപൻ അറപ്പുര എന്നിവർ കവിതകൾ അവതരിപ്പിച്ചു.ഗ്രന്ഥശാല സംഘം ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രൻ,മണികണ്ഠൻ തോന്നയ്ക്കൽ,എച്ച്.അരുൺ,ഷാജി.എം.കുടവൂർ,കെ.അനിൽകുമാർ,പി.കൃഷ്ണപിള്ള, അഭിജിത്,പ്രഭ,ബി.ശശിധരൻ നായർ,എസ്.രാജശേഖരൻ. കെ.രവികുമാർ,ടി.ദിവ്യ,കെ.പ്രസന്ന,എസ്.ശ്രീദേവി അമ്മ എന്നിവർ സംസാരിച്ചു.