തിരുവനന്തപുരം: യൂണിവേഴ്സിറ്രി കോളേജിൽ വച്ച് നടന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പി.എസ്.സി ചോദ്യ പേപ്പർ ചോർന്ന കേസിലെ ആറാം പ്രതി പ്രവീൺ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി.ഇയാളെ ഈ മാസം 18 വരെ റിമാൻഡ് ചെയ്തു.
. എസ്. എഫ്.എെ നേതാക്കളായ ആർ.ശിവരഞ്ജിത്,എ.എൻ.നസീം,പി.പി. പ്രണവ് എന്നിവർക്കും
ഇവർക്ക് ഫോണിലൂടെ ഉത്തരങ്ങൾ കെെമാറിയ എസ്.എ.പി കോൺസ്റ്റബിൾ ഗോകുൽ, കല്ലറ സ്വദേശി സഫീർ ,പ്രവീൺ എന്നിവർക്കുമെതിരെയാണ് ക്രെെം ബ്രാഞ്ച് കേസെടുത്തിട്ടുളളത്..
കോൺസ്റ്രബിൾ പരീക്ഷയിൽ ശിവരഞ്ജിത് ഒന്നാം റാങ്കുകാരനും പ്രണവ് രണ്ടാം റാങ്കുകാരനും , നസീം 28-ാം റാങ്കുകാരനുമായിരുന്നു. നാലു മൊബെെലുകളിൽ നിന്നാണ് ഇവർക്ക് ഉത്തരങ്ങൾ എത്തിച്ചത്. ഇതിൽ പല മൊബെെൽ നമ്പറുകളും പിന്നീട് പ്രവർത്തന രഹിതമായിരുന്നു . യൂണിവേഴ്സിറ്രി കോളേജ് പരിസരത്ത് നിന്നാണ് എസ്.എഫ്.എെ നേതാക്കളുടെ മൊബെെൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ പോയിരുന്നത്. സംസ്കൃത കോളേജിന് സമീപത്ത് നിന്നാണ് ഉത്തരങ്ങൾ കെെമാറിയതെന്ന് ക്രെെം ബ്രാഞ്ച് സംശയിക്കുന്നു. കൂടുതൽ പേർക്ക് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോയെന്ന കാര്യവും ക്രെെംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. .