ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയിസ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. ഇന്നലെ രചനാ മത്സരങ്ങളാണ് നടന്നത്. ഇന്ന് രാവിലെ 9ന് ഔപചാരിക ഉദ്ഘാടനം അഡ്വ.ബി. സത്യൻ എം.എൽ.​എ നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ഡോ. ജോർജ്ജ് ഓണക്കൂർ മുഖ്യാതിഥിയായിരിക്കും. ആർ. രാമു,​ സി. പ്രദീപ്,​ എം. അനിൽകുമാർ,​ കെ.എസ്. സന്തോഷ് കുമാർ,​ വി.എസ്. വിജുകുമാർ,​ സുനിത ടി.എസ്,​ ബി. ശ്രീലേഖ,​ കെ.ജി. മഹേന്ദ്രൻ നായർ,​ എ. ഹസീന,​ എസ്. മുരളീധരൻ,​ വി. ഷാജി,​ എസ്. ബൈജുകുമാർ,​ ജി. രജിത് കുമാർ എന്നിവർ സംസാരിക്കും.