പൂവാർ: കുളത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 8 മുതൽ 10 വരെ തിയതികളിൽ നടക്കും. കായിക മത്സരങ്ങൾ 8,9 തിയതികളിൽ പരുത്തിയൂർ, കൊല്ലംകോട് പഞ്ചായത്ത് സ്റ്റേഡിയത്തിലും കലാമത്സരങ്ങളും സമാപന സമ്മേളനവും 10ന് കുളത്തൂർ ഗവ.എൽ.പി. സ്‌കൂളിലും നടക്കും. മത്സരാത്ഥികൾ 6ന് വൈകിട്ട് 4ന് മുമ്പായി രജിസ്ട്രേഷൻ ഓൺലൈനായി www..keralotsavam.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, ഗ്രാമ പഞ്ചായത്ത് ഓഫീസ് വഴിയോ നടത്തണം. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൻസി ജയചന്ദ്രൻ നിർവഹിക്കുമെന്നും സെക്രട്ടറി അറിയിച്ചു.