വെള്ളറട: ഒറ്റശേഖരമംഗലം കൃഷി ഭവനിൽ പി.എം കിസാൻ പദ്ധതിയോടനുബന്ധിച്ച് അപേക്ഷനൽകിയ കർഷകരിൽ ഇതുവരെയും ആനുകൂല്യം ലഭിക്കാത്ത കർഷകർക്കുവേണ്ടി 8ന് വെള്ളിയാഴ്ച രാവിലെ 10.30 മുതൽ കൃഷി ഭവനിൽ വച്ച് അദാലത്ത് നടക്കും. ആധാർ കാർഡ്, ബാങ്ക് പാസുബുക്കുമായി അനൂകൂല്യം ലഭിക്കാത്തവർ എത്തിചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.