വർക്കല: വിദ്യാർത്ഥികൾക്ക് അച്ചടക്കവും ഉയർന്ന ജീവിതവിജയവും നേടുന്നതിനുള്ള ബോധവത്കരണക്ലാസ് വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് നൽകി. വർക്കല - ശിവഗിരി റെയിൽവേസ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാർ ക്ലാസുകൾ നയിച്ചു. നാഷണൽ സർവീസ് സ്‌കീം കോ - ഓർഡിനേറ്റർ ജിഷ, പ്രിൻസിപ്പൽ യു. ലതാകുമാരി എന്നിവർ പങ്കെടുത്തു.