joseph

തിരുവനന്തപുരം: വാളയാർ സംഭവത്തിൽ സി.ബി ഐ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം) ആക്ടിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വാളയാർ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ നേതൃത്വം നൽകിയ ധർണയിൽ മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തോമസ് ഉണ്ണിയാടൻ, എബ്രാഹം കലമണ്ണിൽ, എം. മോനിച്ചൻ, അജിത് മുതിരമല, രാകേഷ് ഇടപ്പുര, ജിസൻ ജോർജ്, കെ.വി. കണ്ണൻ, ജെയ്‌സ് വെട്ടിയാർ, ജൂണി കുതിരവട്ടം, വി.ആർ. രാജേഷ്, ബൈജു വറവുങ്കൽ, രാജൻ കുളങ്ങര, ബിനു കുരുവിള, എമേഴ്‌സൺ, ജോയ് സി. കാപ്പൻ, ഷിനു പാലത്തുങ്കൽ, ലിറ്റോ പാറേക്കാട്ടിൽ, ശ്യാം നായർ തുടങ്ങിയവർ സംസാരിച്ചു.