bsp

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ജെ. സുധാകരൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി മുരളിനാഗ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജിജോ കുട്ടനാട്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഹരി അരുമ്പിൽ, ശ്രീനി കെ. ജേക്കബ്, സെക്രട്ടറിമാരായ ഷെബിൻ എബ്രഹാം, ലീതേഷ് .പി.ടി, മനു ബുദ്ധൻ, ജില്ലാ പ്രസിഡന്റ് ഉദയപുരം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.