കല്ലമ്പലം: സി.പി. എം നാവായിക്കുളം മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായ നാവായിക്കുളം ചിറ്റായിക്കോട് ലക്ഷ്മി നിവാസിൽ (നീലാംബരി) കെ.കുട്ടൻ നായർ (82) നിര്യാതനായി. ഭാര്യ ബി. പാറുക്കുട്ടി അമ്മ. മക്കൾ: ഗിരീഷ് കുമാർ (ഗുജറാത്ത്), പ്രദീപ് കുമാർ (കെ.എസ്.ഇ.ബി എൻജിനിയർ, വിഴിഞ്ഞം), ഗീത, ശശികല (കെ.എസ്.ആർ.ടി.സി) മരുമക്കൾ: ഷീജ, ദീപ്തി (എസ്.പി.ഓഫീസ് തിരുവനന്തപുരം), പരേതനായ രഘുനാഥൻ നായർ , സുരേഷ് കുമാർ. സംസ്ക്കാരം ഇന്ന്‍ രാവിലെ 9 ന് വീട്ടുവളപ്പിൽ.