തിരുവനന്തപുരം : വിമുക്തി പദ്ധതിയുടെ ഭാഗമായി 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന പേരിൽ നടപ്പാക്കുന്ന 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ നയരൂപവത്കരണ പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാനതല ശില്പശാല ഇന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാവിലെ 10.30 നാണ് ശില്പശാല. കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സന്നദ്ധപ്രവർത്തകരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും.