photo

നെടുമങ്ങാട്: ചെറുകിട റബർ കർഷകരെ സംരക്ഷിക്കണമെന്നും ആർ.സി.ഇ.പി കരാർ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടും റബർ ഉത്പാദക സംഘങ്ങളുടെ ഏകോപന സമിതിയായ എൻ.എഫ്.ആർ.പി.എസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷന്റെ നെടുമങ്ങാട്, തിരുവനന്തപുരം റീജിയണുകളിലെ നൂറിലേറെ ഉത്പാദക സംഘങ്ങളിലെ കർഷകരും ഭാരവാഹികളും ധർണയിൽ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് ക്യാപ്ടൻ ജോർജ് ജോസഫ്, കരിക്കുഴി സി. അപ്പുക്കുട്ടൻ നായർ, പൂവത്തൂർ എ.ആർ. നാരായണൻ നായർ, പേയാട് സുബൈർ, നന്ദിയോട് ബി.എൽ കൃഷ്ണപ്രസാദ്, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.