നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് പരിധിയിലുള്ള വ്യക്തികളുടെയും സംഘടനകളുടെയും പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 8ന് രാവിലെ 10 മുതൽ നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ പ്രത്യേക അദാലത്ത് നടക്കും. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പരാതികളിൽ അന്ന് തന്നെ തീരുമാനമുണ്ടാകും. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.