തിരുവനന്തപുരം: പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്‌മാരക മന്ദിരത്തിലെ പ്രതിമാസ ചതയപൂജ ഇന്ന് വൈകിട്ട് 6ന് നടക്കും. പേട്ട പട്ടത്തുവിള മനോജ് ഭാസ്‌കർ നടത്തുന്ന ചതയപൂജ നേർച്ചയോടനുബന്ധിച്ച് ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന, പ്രതിമാസ വാർദ്ധക്യ പെൻഷൻ വിതരണം, നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ പഠനധനസഹായ വിതരണം എന്നിവ ഉണ്ടായിരിക്കും.