തിരുവനന്തപുരം :കേശവദാസപുരം എൻ.എസ്.എസ് കരയോഗം വജ്രജൂബിലി സമ്മേളനം എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രിഡന്റ് എം.സംഗീത് കുമാർ അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി ആർ.ശങ്കരൻ കുട്ടി സ്വാഗതം പറഞ്ഞു.പ്രസിഡന്റ് സി.വി. ഗോപിനാഥൻ നായർ കരയോഗത്തിന്റെ കഴിഞ്ഞ 60 വർഷക്കാലത്തെ ചരിത്രം അവതരിപ്പിച്ചു.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ,താലൂക്ക് വനിതാ സമാജം പ്രസിഡന്റ് ഈശ്വരി അമ്മ,മേഖലാ കൺവീനർ ജെ.ആർ.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.ജി.സരോജിനി അമ്മ നന്ദി പറഞ്ഞു.